ഇന്നുച്ചവരെയുള്ള കണക്കില്‍ 506 പേര്‍ക്ക് കൊവിഡ്, രണ്ടുമരണം കൂടി, രോഗമുക്തി 794

തിരുവനന്തപുരം: ഇന്ന് ലഭിച്ച ലബോറട്ടറി റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് 794 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഐസിഎംആര്‍ വെബ്‌പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില സാങ്കേതിക ജോലികള്‍ നടക്കുന്നതിനാല്‍ ഉച്ചവരെയുള്ള ഫലമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പിന്നീടുള്ളത് ജില്ലകള്‍ക്ക് ലഭ്യമാക്കും.
കോവിഡ്മൂലമുള്ള രണ്ട് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരണമടഞ്ഞത്.
ഇന്ന് 375 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 29.വിദേശത്തുനിന്ന് 31 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 40 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 37.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തൃശൂര്‍ 83, തിരുവനന്തപുരം 70, പത്തനംതിട്ട 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂര്‍ 39, എറണാകുളം 34, മലപ്പുറം 32, കോട്ടയം 29, കാസര്‍കോട് 28, കൊല്ലം 22, ഇടുക്കി 6, പാലക്കാട് 4, വയനാട് 3.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 220, കൊല്ലം 83, പത്തനംതിട്ട 81, ആലപ്പുഴ 20, കോട്ടയം 49 ഇടുക്കി 31, എറണാകുളം 69, തൃശൂര്‍ 68, പാലക്കാട് 36, മലപ്പുറം 12, കോഴിക്കോട് 57, വയനാട് 17, കണ്ണൂര്‍ 47, കാസര്‍കോട് 4. കഴിഞ്ഞ 24 മണിക്കൂറിനകം 21,533 സാമ്പിളുകള്‍ പരിശോധിച്ചു.