അനധികൃതമായി തൊഴില്‍ വിസ വില്‍പ്പന; 40 പേര്‍ അറസ്റ്റില്‍

ദോഹ: തൊഴില്‍ വീസ അനധികൃതമായി വില്‍പ്പന നടത്തിയ 40 പേലെ അറസ്റ്റു ചെയ്തു.  ആഭ്യന്തര മന്ത്രാലയമാണ് ഇത് അറിയിച്ചത്.  2015ലെ 21-ാം നമ്പര്‍ തൊഴില്‍ താമസാനുമതി നിയമനത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.

വീസകച്ചവടത്തിന് ഇരകളായ പലരെയും ഈയിടെ മന്ത്രാലയത്തിനു കീഴിലെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ് വിഭാഗം പിടികൂടിയിരുന്നു.  ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീസ വില്‍പ്പന ശൃംഖലയില്‍ പെട്ടവരെകുറിച്ച് വിവരം ലഭിച്ചത്.  ആഭ്യന്തര മന്ത്രാലയം മുന്‍കൈയെടുത്ത് വീസ കച്ചവടത്തിന്റെ ഇരകളാക്കപ്പെട്ടവരെ മെച്ചപ്പെട്ട കമ്പനികളിലേക്ക് മാറ്റുന്നുണ്ടെന്ന് സെര്‍ച്ച് ആന്റ് ഫോളോഅപ് വിഭാഗം ബ്രിഗേഡിയര്‍ അബ്ദുല്ല ജാബര്‍ അല്‍ ലബ്ദ പറഞ്ഞു.