ഉഷ്‌ണതരംഗം: കേരള എക്സ്പ്രസ്സ് ട്രെയിനിനുള്ളിൽ നാല് പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

ഝാൻസി: കേരള എക്സ്പ്രെസ്സിൽ സഞ്ചരിക്കുകയായിരുന്ന നാല് യാത്രക്കാർ ചൂടിനെ തുടർന്ന് മരണപെട്ടു. ഒരാളെ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഗ്രയിൽ നിന്ന് കോയമ്പത്തൂരിലേക്ക് തിങ്കളാഴ്ച വൈകുന്നേരം പുറപ്പെട്ട കേരള എസ്പ്രെസ്സിലെ എസ് 8 എസ് 9 കോച്ചിലുണ്ടായിരുന്ന 70 നും 80 നും വയസ്സിനിടയിൽ പ്രായമുള്ള നാല് തമിഴ്നാട് സ്വദേശികളാണ് ചൂട് കൂടിയതിനെ തുടർന്ന് മരിച്ചത്.

വാരാണസി, ആഗ്രയിൽ നിന്ന് തിരിച്ച 68 പേരുള്ള സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. സംഭവ സമയത്ത് കുറച്ചു പേർ ട്രെയിനിനുള്ളിൽ വെച്ച് ഉഷ്ണ തരംഗത്തെ തുടർന്ന് ശ്വാസ തടസ്സവും, മറ്റു അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് സഹായം ലഭ്യമാക്കുന്നതിന് മുൻപ് ഝാൻസിയിൽ വെച്ച നാല് പേര് മരിക്കുകയായിരുന്നു. മരിച്ചവരുടെ മൃദദേഹങ്ങൾ ജാന്സിയില് നിന്ന് പോസ്റ്റ് മാർട്ടത്തിനായി കൊണ്ട് പോയി. ഇതിനു ശേഷം ഇവരുടെ ശരീരം കോയമ്പത്തൂരിലേക്ക് കൊണ്ട് പോകും. വടക്കൻ സംസ്ഥാനങ്ങളിൽ ശക്തിയേറിയ ഉഷ്‌ണതരംഗമാണ് ഉണ്ടാകുന്നത്.