തമിഴ്‌നാട്ടില്‍ ഇന്ന് 3965 പുതിയ കൊവിഡ് കേസുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 3965 പുതിയ കൊവിഡ്
കേസുകള്‍. ഇതോടെ സംസ്ഥാനത്തെ കോവിഡ്
ബാധിതരുടെ എണ്ണം 1,34,226 ആയി.നിലവില്‍
46,410 പേരാണ് ചികിത്സയിലുള്ളത്. 12 വയസ്സ്
വരെ പ്രായമുളള 6640 കുട്ടികള്‍ക്കും സംസ്ഥാനത്ത്
വൈറസ് ബാധിച്ചു.

69മരണങ്ങളാണ് കഴിഞ്ഞ 24
മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ
മരണസംഖ്യ 1,898 ആണ്.ഏറ്റവും കൂടുതല്‍
കോവിഡ് 19 ബാധിതരുള്ളത്
ചെന്നൈയിലാണ്-76,158 കേസുകള്‍ ഇതുവരെ
ചെന്നൈയില്‍ മാത്രം. 1,185 പുതിയ കേസുകളാണ്
ചെന്നൈയില്‍ ഇന്നലെറിപ്പോര്‍ട്ട് ചെയ്തത്.