ഇന്ത്യയില്‍ ഔദ്യോഗിക കണക്കില്‍ രോഗികള്‍ 112,866, മരണം 3583

 

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കണക്കില്‍ ഇന്ത്യയില്‍ രോഗികളുടെ

എണ്ണം ഒന്നേകാല്‍ ലക്ഷം അടുത്തിരിക്കെ കേന്ദ്രത്തിന്റെ

ഔദ്യോഗിക വെബ്‌സൈറ്റില്‍ അത് 1,12,866 മാത്രം. മരണം

3583. രോഗമുക്തി നേടിയത് 48,533 പേര്‍.

രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍.

41,642 പേരാണ് അവിടെ രോഗികള്‍. മരണം 1454.

ആയിരത്തിനുമേല്‍ രോഗികളുള്ള സംസ്ഥാനങ്ങളുടെ പട്ടിക

താഴെക്കൊടുക്കുന്നു:

1. മഹാരാഷ്ട്ര 41,642- 1454
2. തമിഴ്‌നാട് 13,967 -94
3. ഗുജറാത്ത് 12,905-773
4. ഡല്‍ഹി 11659-194
5. രാജസ്ഥാന്‍ 6227-151
6. മധ്യപ്രദേശ് 5981-270
7. യു.പി 5515-138
8. പശ്ചിമബംഗാള്‍ 3197-259
9. ആന്ധ്രാപ്രദേശ് 2647- 53
10. പഞ്ചാബ് 2028 – 39
11. ബീഹാര്‍ 1982-11
12. തെലങ്കാന 1699-45
13. കര്‍ണാടക 1605-45
14. ജമ്മു-കശ്മീര്‍ 1449-20
15. ഒഡിഷ 1103-7
16. ഹര്യാന1031-15