ലോകത്ത് മരണം 310,955, രോഗികള്‍ 46,86,682

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം

46,86,682 ആയി ഉയര്‍ന്നു. മരണസംഖ്യ 3,10,955

ആയി. രോഗമുക്തി നേടിയത് 17,94,909 പേരാണ്.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ

12,357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 561 ആണ്.

ഇതോടെ ആകെ രോഗികള്‍ 14,96,642 ആയും മരണം

89,068 ആയും ഉയര്‍ന്നു.
റഷ്യ കുതിച്ചുപായുകയാണ്. രോഗികളുടെ

എണ്ണത്തില്‍ മൂന്നാമതെത്തിയ റഷ്യ രണ്ടുനാള്‍ക്കകം

സ്‌പെയിനിനെ മറികടന്ന് രണ്ടാമതെത്തും. റഷ്യയില്‍ രോഗികള്‍

272,043 ആയപ്പോള്‍ സ്‌പെയിനില്‍ അത് 276,505 ആണ്.

റഷ്യയില്‍ പതിനായിരം വച്ചാണ് നിത്യം കൂടുന്നത്.
ഇന്ത്യ 90,615 രോഗികളുമായി പതിനൊന്നാം

സ്ഥാനത്താണ്.

1. അമേരിക്ക- 14,96,642 (89,068)
2. സ്‌പെയിന്‍-276,505 (27,563)
3. .റഷ്യ-272,043 (2537)
4 യു.കെ-240,161 (34,466)
5. ഇറ്റലി-224,760 (31,763)
6. ബ്രസീല്‍-222,877 (15,046)
7. .ഫ്രാന്‍സ്- 179,506 (27,625)
8. ജര്‍മനി- 175,900 (8002)
9. ടര്‍ക്കി-148,067 (4096)
10. ഇറാന്‍-118,392 (6937)