ലോകകൊവിഡ് രോഗികള്‍ 2,60,48,828, മരണം 8,63,679

യു.എന്‍: ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടി അറുപതു ലക്ഷത്തി നാല്‌പെത്തട്ടായിരത്തി എണ്ണൂറ്റിഇരുപത്തെട്ടായി. മരണം
എട്ടുലക്ഷത്തി അറുപത്തിമൂവായിരത്തി അറുനൂറ്റിഎഴുപത്തൊമ്പത്.
രോഗമുക്തി നേടിയത് ഒരു കോടി എണ്‍പത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി അറുനൂറ്റി നാല്പത്തിരണ്ടാണ്.
അമേരിക്ക തന്നെയാണ് മുന്നില്‍-ആകെ രോഗികള്‍ 62,72,257 പേര്‍. ആകെ മരണം 1,89,279. കഴിഞ്ഞ 24 മണിക്കൂറില്‍ 14,686 പേരാണ്
അവിടെ രോഗികളായത്. മരണം 379.
രണ്ടാമതുള്ള ബ്രസീലിനെ അടുത്ത രണ്ടുനാള്‍ക്കകം ഇന്ത്യ പിന്നിലാക്കും. ബ്രസീലില്‍ ഇപ്പോള്‍ ആകെ രോഗികള്‍ 39,61,502 ആണ്. ഇന്ത്യയില്‍
38,26,387. ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 8712 പേര്‍ മാത്രം രോഗികളുള്ളപ്പോള്‍ ഇന്ത്യയില്‍ അത് 60,279 ആണ്. ബ്രസീലില്‍ ആകെ മരണം
1,22,941 ആണ്. ഇന്ത്യയില്‍ ആകെ മരണം 67,183.
നാലാമതുള്ള റഷ്യയില്‍ ആകെ രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു. കൃത്യമായി പറഞ്ഞാല്‍ 1005,000.
ലോകത്ത് ഒരു ലക്ഷത്തിലേറെ രോഗികളുള്ള രാജ്യങ്ങളുടെ എണ്ണം 30 ആണ്. പതിനായിരത്തിലേറെ മരണമുണ്ടായത് 14 രാജ്യങ്ങളിലാണ്.