ലോക കൊവിഡ് രോഗികള്‍ 2,04,01,363, ആകെ മരണം 7,41,997

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഒടുവില്‍ 2,04,01,363 രോഗികളാണ് ഉണ്ടായിരിക്കുന്നത്. മരണമാകട്ടെ 7,41,998. രോഗമുക്തി നേടിയത് 1,32,86,401 പേരാണ്.
ഒന്നാമതുള്ള അമേരിക്കയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 25,938 രോഗികളും 858 മരണവുമുണ്ടായി. ആകെ രോഗികള്‍ 52,77,384 ആണ്. ആകെ മരണം 1,67,050 ആയി.
രണ്ടാമതുള്ള ബ്രസീലില്‍ ആകെ രോഗികള്‍ 30,68,138 ആണ്. ഇതുവരെയുള്ള മരണം 102,034 ആയി.
മൂന്നാമതുള്ള ഇന്ത്യയില്‍ ഒറ്റനാള്‍ രോഗിപ്പെരുപ്പം 61,252 ആയി. മരണം 835 വര്‍ധിച്ച് 46,188 ആയി. ആകെ രോഗികള്‍ 23,28,405 ആയി.