ലോക കൊവിഡ് രോഗികള്‍ 2,27,35,447, മരണം 7,93,960

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടി ഇരുപത്തേഴു ലക്ഷത്തി മുപ്പത്തയ്യായിരത്തി നാനൂറ്റിനാല്‍പ്പത്തേഴായി. മരണം 7,93,960
ആണ്. രോഗമുക്തി നേടിയത് 1,54,13,114 പേരാണ്.
അമേരിക്കയില്‍ ആകെ രോഗികള്‍ 57,21,758 ആണ്. മരണം 1,76,811. ഇരുപത്തിനാലുമണിക്കൂറിനിടെ രോഗികള്‍ 20,827 ആയപ്പോള്‍
മരണം 477 ആണ്.
രണ്ടാമതുള്ള ബ്രസീലില്‍ ആകെ രോഗികള്‍ 34,70,517 ആയി. മരണം 111,443.
മൂന്നാമതുള്ള ഇന്ത്യയില്‍ ഒറ്റനാള്‍ മരണത്തില്‍ റെക്കാഡാണ്-68,507 പേര്‍. ഒരുദിവസത്തെ മരണം 981 ആണ്. ആകെ രോഗികള്‍ 29,04,329
ആയി. ആകെ മരണം 54,975.