ലോക കൊവിഡ് രോഗികള്‍ 2,21,91,841, മരണം 7,80,445

യു.എന്‍: ലോകത്ത് ഇതുവരെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 2,21,91,841 ആയി. ആകെ മരണം 7,80,445 ആണ്. രോഗമുക്തി നേടിയത് 1,49,01,874 പേരാണ്.
അമേരിക്കയില്‍ 24 മണിക്കൂറില്‍ 18,166 രോഗികളും 622 മരണവുമുണ്ടായി. ആകെ രോഗികള്‍ 56,30,193 ആയി. ആകെ മരണം 1,74,338.
രണ്ടാമതുള്ള ബ്രസീലില്‍ ആകെ രോഗികള്‍ 33,70,262. മരണം 108,900.
മൂന്നാമതുള്ള ഇന്ത്യയില്‍ ഒറ്റനാളിലെ രോഗികള്‍ 65,022 ആയി. ഒറ്റനാള്‍ മരണം ആയിരം പിന്നിട്ടു, 1098. ആകെ രോഗികള്‍ 27,66,626 ആണ്. ആകെ മരണം 53,023.