ലോക കൊവിഡ് രോഗികള്‍ 2,19,41,841, ആകെ മരണം 7,75,226

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 2,19,41,841 ആയി വര്‍ധിച്ചു. ആകെ മരണം 7,75,226 ആണ്. 1,46,58,389 പേര്‍ രോഗമുക്തി നേടി.
അമേരിക്കയില്‍ ആകെ രോഗികള്‍ 55,82,408 ആയപ്പോള്‍ മരണം 1,73,339 ആയി. ഇന്ന് അവിടെ 15,776 രോഗികളും 211 മരണവും മാത്രമാണ് ഉണ്ടായത്.
രണ്ടാമതുള്ള ബ്രസീലില്‍ ആകെ രോഗികള്‍ 33,43,925 ആയി. മരണം 108,054. നിത്യമുള്ള രോഗിപ്പെരുപ്പം അവിടെ കുറഞ്ഞിട്ടുണ്ട്.
മൂന്നാമതുള്ള ഇന്ത്യയില്‍ ഒറ്റനാള്‍ രോഗിപ്പെരുപ്പത്തില്‍ കാര്യമായ കുറവുണ്ടാകുന്നില്ല. 24 മണിക്കൂറില്‍ 54,256 രോഗികളും 878 മരണവുമുണ്ടായി. ആകെ രോഗികള്‍ 27,01,572, മരണം 51,923.