മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; 2 പേർ മരിച്ചു; 40 പേര്‍ കുടുങ്ങിയതായി സംശയം

മുംബൈ: മുംബൈയ്ക്ക് സമീപം ഡോങ്ഗ്രിയിൽ നാലു നില കെട്ടിടെ തകർന്നു വീണു. സംഭവത്തിൽ രണ്ട് പേര് മരിച്ചു. 100 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. 40 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. 11.40 നാണ് കെട്ടിടം തകര്‍ന്നുവീണത്.

സ്ഥലത്തേക്ക് ദേശീയ ദുരന്ത പ്രതികരണ സേന രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. ഡോങ്ഗ്രിയിലെ തണ്ടല്‍ സ്ട്രീറ്റിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. ഇവിടേക്കുള്ള വഴി ഇടുങ്ങിയതിനാൽ ആംബുലൻസും, അഗ്നി ശമന സേന ട്രക്കും കെട്ടിടത്തിന് അൽപ്പദൂരം അകലെയാണ് നിർത്തിയത്.