ലോക കൊവിഡ് രോഗികള്‍ 2,74,28,110, മരണം 8,95,254

യു.എന്‍: കൊവിഡ് മൂലം ലോകത്ത് മരിച്ചവരുടെ എണ്ണം ഒമ്പതു ലക്ഷത്തിലേക്ക് അടുക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 8,95,254. ആകെ രോഗികളുടെ എണ്ണം
2,74,28,110. രോഗമുക്തി നേടിയത് 1,94,81,282 പേര്‍.
ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് ഇന്ത്യയാണ്. ബ്രസീലിനെ പിന്തള്ളിയാണിത്. അമേരിക്കയിലാകട്ടെ, നിത്യമുള്ള
രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവു വന്നപ്പോള്‍ ഇന്ത്യയില്‍ അതു ഞെട്ടിച്ചുകൊണ്ടു പെരുകുകയാണ്.
അമേരിക്കയില്‍ 24 മണിക്കൂറില്‍ 13,097 പേര്‍ക്ക് രോഗം വന്നപ്പോള്‍ ഇന്ത്യയില്‍ 74,215 പേരാണ്. അമേരിക്കയില്‍ ഒരു ദിവസത്തെ മരണം
വെറും 140 ആണ്. എന്നാല്‍, ഇന്ത്യയില്‍ 1122 പേര്‍. ലോകത്തെ മറ്റുരാജ്യങ്ങളിലെല്ലാം രോഗനിരക്ക് കൂടുമ്പോള്‍ ഇന്ത്യയില്‍ മാത്രം തോതില്‍ ഒരു
കുറവുമില്ലാതെ തുടരുന്നു.
അമേരിക്കയില്‍ ആകെ രോഗികള്‍ 64,73,347 ആണ്. ആകെ മരണം 1,93,388. ഇന്ത്യയില്‍ ആകെ രോഗികള്‍ 42,76,777. ആകെ മരണം
72,809.
മൂന്നാമതുള്ള ബ്രസീലില്‍ 24 മണിക്കൂറില്‍ 1651 രോഗികള്‍ മാത്രം. മരണം 50.