വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 19 വയസ്സ്

ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11 ലെ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്നിട്ട് നാളെ (വെള്ളി) 10 വര്‍ഷം പിന്നിടുന്നു. അല്‍ ക്വയിദ ഭീകരര്‍ റാഞ്ചിയെടുത്ത യാത്രാ വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രമാണ് ആക്രമിച്ചത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചു.
പ്രതിരോധ വകുപ്പ് ആസ്ഥാനത്തും ഭീകരര്‍ ആക്രമണം നടത്തി. സെപ്റ്റംബര്‍ 11ന് നാലു ഏകോപിത ഭീകരാക്രമണങ്ങളുടെ പരമ്പരയായിരുന്നു നടന്നത്. 2,977 മരണങ്ങള്‍, 25,000ലധികം പേര്‍ക്ക് പരിക്ക്,
ഗണ്യമായ ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയിലൂടെയും വസ്തുനാശത്തിലൂടെയും ആകെ 10 ബില്യന്‍ ഡോളറിന്റെ നാശം കണക്കാക്കിയിരുന്നു.
മനുഷ്യചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണവും, അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ഒറ്റ ഭീകരാക്രമണവും ഇതായിരുന്നു.