182 പ്രവാസികളുമായി രണ്ടാം വിമാനവും ജില്ലയിലെത്തി

തിരുവനന്തപുരം: അബുദാബിയിൽ നിന്നും 182 യാത്രക്കാരുമായി IXO538 നമ്പർ വിമാനം രാത്രി 11:15 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവരിൽ 133 പുരുഷന്മാരും 37 സ്ത്രീകളും ഏഴ് കുട്ടികളും അഞ്ച് കൈ കുഞ്ഞുങ്ങളുമുണ്ട്. 77 യാത്രക്കാർ തിരുവനന്തപുരം സ്വദേശികളാണ്. കൊല്ലം ജില്ലക്കാരായ 48 പേരും പത്തനംതിട്ട സ്വദേശികളായ 18 പേരും കോട്ടയം സ്വദേശികളായ അഞ്ചു പേരും ആലപ്പുഴ സ്വദേശികളായ പത്തുപേരും തൃശൂർ സ്വദേശികളായ രണ്ടു പേരും എറണാകുളം, ഇടുക്കി, കണ്ണൂർ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളും യാത്രാ സംഘത്തിലുണ്ട്. 17 പേരുടെ സ്വദേശം ഇപ്പോൾ വ്യക്തമല്ല. വിമാനത്താവളത്തിൽ കർശന ആരോഗ്യ പരിശോധന നടത്തിയ ശേഷമാകും ഇവരെ പുറത്തിറക്കുക. അവരവരുടെ ജില്ലകളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗർഭിണികളും മുതിർന്നവരും ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്നവർ ഹോം ക്വാറൻ്റൈനിലും മറ്റുള്ളവർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനിലും പ്രവേശിക്കും.