ലോക കൊവിഡ് രോഗികള്‍ 1,76,30,927, മരണം 6,79,655

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,76,30,927 ആയി. മരണം 6,79,655 ആണ്. രോഗമുക്തി നേടിയത് 1,10,28,301 പേര്‍.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 33,955 പേര്‍ കൂടി രോഗികളായതോടെ ആകെ രോഗികള്‍ 46,68,940 ആയി. ഒറ്റനാള്‍ മരണം 730. ആകെ മരണം 1,56,015.
രണ്ടാമതുള്ള ബ്രസീലില്‍ ആകെ രോഗികള്‍ 26,25,612. ആകെ മരണം 91,607.
മൂന്നാമതുള്ള ഇന്ത്യയില്‍ ഒറ്റനാളില്‍ 57,430 രോഗികളാണുണ്ടായത്. ഒറ്റനാള്‍ മരണം 765. രണ്ടിലും ലോകത്ത് ഒന്നാമത്. ആകെ രോഗികള്‍ 16,96,780 ആയി. ആകെ മരണം 36,551.