കൊല്ലം ജില്ലയിൽ നിന്നും 15 വള്ളങ്ങൾ കൂടി എത്തും

പത്തനംതിട്ട: കൊല്ലം ജില്ലയിൽ നിന്നും 15 വള്ളങ്ങൾ കൂടി എത്തും

ജില്ലയിൽ വെള്ളം ഉയരുന്നതിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിന് കൊല്ലം ജില്ലയിൽ നിന്നും 15 വള്ളങ്ങൾ കൂടി എത്തും. കൊല്ലം ജില്ലയിലെ നീണ്ടകര, ആലപ്പാട് എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് രക്ഷാപ്രവർത്തകർ എത്തുക. വരുന്ന വള്ളങ്ങളിൽ എട്ട് എണ്ണം തിരുവല്ലയ്ക്കും രണ്ടെണ്ണം അടൂരിനും നൽകാനാണ് നിർദേശം കൊടുത്തിട്ടുള്ളത്. ബാക്കി വള്ളങ്ങൾ സാഹചര്യമനുസരിച്ച് ഉപയോഗിക്കാൻ സാധിക്കും. ജൂലൈ 8 ന് പത്ത് വള്ളങ്ങളും 30 മത്സ്യത്തൊഴിലാളികളും അടങ്ങുന്ന സംഘം കൊല്ലത്തു നിന്നും എത്തിയിരുന്നു. അഞ്ച് വള്ളങ്ങൾ ആറന്മുളയിലും അഞ്ച് വള്ളങ്ങൾ റാന്നിയിലുമായിട്ടാണ് എത്തിച്ചിട്ടുള്ളത്. ജില്ലയിൽ ആകെ 25 വള്ളങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി ഉണ്ടാവുക.

ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം ഇതിനു വേണ്ടി മുൻകൈ എടുത്ത കൊല്ലം ജില്ലാ കളക്ടർക്കു നന്ദി.