തുലാമാസപൂജയ്ക്ക് ശേഷം ശബരിമല നട അടയ്ക്കുന്നതുവരെ നിരോധനാജ്ഞ തുടരും;

INDIA - JULY 03: Devotees thronging the temple, Lord Ayyappa of Sabarimala in Kerala, India (Photo by Shankar/The India Today Group/Getty Images)

ശബരിമലയില്‍ നിരോധനാജ്ഞ മൂന്നുദിവസത്തേക്കുകൂടി നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ്‌ നിരോധനാജ്ഞ. തുലാമാസപൂജയ്ക്ക് ശേഷം ശബരിമല നട അടയ്ക്കുന്നതുവരെ നിരോധനാജ്ഞ തുടരും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്.

രണ്ടുദിവസമായി തുടരുന്ന നിരോധനാജ്ഞയാണ് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ് മൂന്നുദിവസത്തേക്കുകൂടി നീട്ടിയത്.പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടര്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.

ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിരോധനാജ്ഞ നീട്ടണമെന്ന് പത്തനംതിട്ട എസ്പി ജില്ലാഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എസ്പിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടര്‍ നടപടി സ്വീകരിച്ചത്.