കണ്ണൂരില്‍ ഇന്ന് 14 പേര്‍ക്കുമാത്രം രോഗബാധ

കണ്ണൂര്‍: ഇന്ന് 41 പേർ സുഖം പ്രാപിച്ചപ്പോൾ ,14 പേർക്കു മാത്രം രോഗബാധ:

സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കണ്ണൂരിൽ.

പുതിയ ക്ലസ്റ്റർ ആയി രൂപപ്പെട്ട മെഡിക്കൽ കോളേജ് പ്രദേശത്തെ കടന്നപ്പള്ളി – പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ വാർഡ് 1, 9 to 15 എന്നീ വാർഡുകൾ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 7, 8, 9, 10 വാർഡുകളും പൂർണ്ണമായി അടച്ചിടും.

കണ്ണൂര്‍ ജില്ലയില്‍ 6 ക്ലസ്റ്ററുകളാണ് ഉള്ളത്.

1. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ആകെ 108 കേസുകള്‍ ഉണ്ടായിരുന്നതില്‍ മാറ്റം ഒന്നും തന്നെയില്ല

2.കടവത്തൂര്‍ യു.പി സ്ക്കൂള്‍ ആകെ 6 കേസുകള്‍ ഉണ്ടായിരുന്നതില്‍ അതെ സ്ഥിതി തന്നെയാണ് തുടരുന്നത്

3.കണ്ണൂര്‍ DSC സെന്ററില്‍ ആകെ 93 കേസുകള്‍ ഉണ്ടായിരുന്നതില്‍ ആക്ടീവ് കേസുകളായി 41 എണ്ണം ഉണ്ട്.

4.പെരിങ്ങളം കുടുംബത്തില്‍ ആകെ 27 കേസുകള്‍ ഉണ്ടായിരുന്നതില്‍ ആക്ടീവ് കേസുകളായി 7 എണ്ണം നിലവിലുണ്ട് .

5. ഫയര്‍ സ്റ്റേഷന്‍ കൂത്തുപറമ്പ ആകെ 23 കേസുകള്‍ ഉണ്ടായിരുന്നത് നിലവില്‍ 13 കേസ്സുകൾ നിലവിലുണ്ട്

6. CISF സെന്റര്‍ ,വലിയവെളിച്ചം ആകെ 76 കേസുകളില്‍ നിലവിൽ ഒരു കേസ്സ് മാത്രം.

പൊതുവെ മേൽ ക്ലസ്റ്ററുകളിൽ CISF ക്ലസ്റ്ററിൽ മാതൃകാപരമായ ഇടപെടൽ വഴി പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.