റംസാന്‍ തടവുകാര്‍ക്ക് കുടുംബത്തോടൊപ്പം ആചരിക്കാം

ദുബായ് : റംസാന്‍ മാസത്തോടനുബന്ധിച്ച് 1239 തടവുകാര്‍ക്ക് മോചനം നല്‍കാനായി യു.എ.ഇ. പ്രസിഡന്റും ഷാര്‍ജ ഭരണാധികാരിയും ഉത്തരവിട്ടു. 935 തടവുകാരെ വിട്ടയക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും 304 തടവുക്കാര്‍ക്ക് മാപ്പ് നല്‍കി ജയില്‍ മോചിതരാക്കാന്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ആണ് ഉത്തരവിട്ടത്.

മോചിതരാകുന്ന തടവുകാര്‍ക്ക് റംസാന്‍ മാസം കുടുംബത്തോടൊപ്പം ആചരിക്കാന്‍ സാധിക്കുമെന്ന് ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സെരി അല്‍ ഷംസി പറഞ്ഞു.