ആന്ധ്രയിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ വൻ അഗ്നിബാധ: 11 മരണം

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള കൊവിഡ് കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ. 11 പേര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അഗ്‌നിബാധയുണ്ടാകുന്നത്. നിരവധി രോഗികളെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം.

വിജയവാഡയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ഹോട്ടല്‍ കൊവിഡ് ചികിത്സാ കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നത്. ഇവിടെയാണ് തീ പിടുത്തമുണ്ടായത്. നിരവധി പേര്‍ ഹോട്ടലില്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്.വിജയവാഡയില്‍ കോവിഡ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ ജീവഹാനിസംഭവിച്ചതില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി പരുക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയും സാദ്ധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.