മും​ബൈ​യി​ൽ പു​തി​യ വെ​ല്ലു​വി​ളി; 1000 കോ​വി​ഡ് രോഗികളെ കാണാനില്ല

മും​ബൈ: ന​ഗ​ര​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​വും കൂ​ടി​വ​രു​ന്ന​തി​നി​ടെ പു​തി​യ വെ​ല്ലു​വി​ളി; 1000 കോ​വി​ഡ്​ രോ​ഗി​ക​ളെ കാ​ണാ​നി​ല്ല. സ​ർ​ക്കാ​ർ
ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ശേ​ഷം മു​ങ്ങി​യ​ത്.

ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഇ​തു​വ​രെ​യു​ള്ള കോ​വി​ഡ്​ വ്യാ​പ​ന പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വെ​റു​തെ​യാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ന​ഗ​ര​
സ​ഭ അ​ധി​കൃ​ത​ർ. കാ​ണാ​താ​യ​വ​ർ മ​രി​ക്കു​ക​യോ കോ​വി​ഡ്​ ചി​കി​ത്സ​കേ​ന്ദ്ര​ങ്ങ​ളി​ലോ ഇ​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കാ​ണാ​താ​യ​വ​രി​ൽ 60 ശ​ത​മാ​ന​വും ചേ​രി​പ്ര​ദേ​ശ​ങ്ങ​ളി​ലെ മേ​ൽ​വി​ലാ​സം ന​ൽ​കി​യ​വ​രാ​ണ്. രോ​ഗം ക​ണ്ടെ​ത്തി​യാ​ൽ ഒ​റ്റ​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ൽ ചി​ല​ർ
തെ​റ്റാ​യ വി​ലാ​സ​വും ന​മ്പ​റു​ക​ളും ന​ൽ​കു​ന്നു.
അ​ന്ത​ർ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കോ​ൺ​ട്രാ​ക്​​ട​ർ​മാ​രു​ടെ​യോ മ​റ്റോ ന​മ്പ​റു​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്. കാ​ണാ​താ​യ​വ​ർ ന​
ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ കൃ​ത്യ​മ​ല്ല. ഒ​ടു​വി​ൽ, ന​ഗ​ര​സ​ഭ പൊ​ലീ​സി‍​െൻറ സ​ഹാ​യം തേ​ടി.
ശ​നി​യാ​ഴ്​​ച വ​രെ ന​ഗ​ര​ത്തി​ൽ 65,329 കോ​വി​ഡ്​ രോ​ഗി​ക​ളാ​
ണു​ള്ള​ത്. 3561 പേ​ർ ഇ​തു​വ​രെ മ​രി​ച്ചു. താ​ണെ​യാ​ണ്​ മും​ബൈ​ക്കു​ തൊ​ട്ടു​പി​ന്നി​ൽ. 675 പേ​ർ മ​രി​ച്ച താ​ണെ​യി​ൽ ശ​നി​യാ​ഴ്​​ച​വ​രെ 23,212 രോ​ഗി​ക​ളു​ണ്ട്.
587 മ​ര​ണ​വും 15,286 രോ​ഗി​ക​ളു​മാ​ണ്​ പു​ണെ​യി​ലു​ള്ള​ത്.