സി.എഫ്.തോമസ് ചെയര്‍മാനാകുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് പി.ജെ.ജോസഫ്; തർക്കങ്ങൾക്ക് പരിഹാരവുമായി പുതിയ നീക്കം

ഇടുക്കി: കേരള കോണ്‍ഗ്രസിൽ മുതിര്‍ന്ന നേതാവ് സി.എഫ്.തോമസ് ചെയര്‍മാനാകുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് താത്കാലിക ചെയര്‍മാന്‍ പി.ജെ.ജോസഫ്. പാർട്ടിയിലെ തർക്കത്തിന് പരിഹാരമായി സി.എഫ്.തോമസിനെ പാര്‍ട്ടി ചെയര്‍മാനാക്കാനുള്ള നീക്കം ശക്തിപ്പെടുത്തിയിരിക്കുകയാണ് പി.ജെ.ജോസഫ്.

സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനാക്കുമെന്നും പിജെ ജോസഫ് വിശദീകരിക്കുന്നു. താന്‍ നിയമസഭാ കക്ഷി നേതാവും ആകുമെന്നുള്ള ഫോര്‍മുലയാണ് പി.ജെ.ജോസഫ് മുന്നോട്ട് വെക്കുന്നത്. നേരത്തെ ഇത് മുന്നോട്ട് വെച്ചിരുന്നെങ്കിലും, ജോസ് കെ.മാണി വിഭാഗം ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അത് വീണ്ടും ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുകയാണ് പി.ജെ.ജോസഫ്. മധ്യസ്ഥര്‍ ഇടപെട്ടുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടും സമവായത്തിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നേരത്തെയുള്ള ഫോര്‍മുല വീണ്ടും ജോസഫ് വിഭാഗം മുന്നോട്ട് വെക്കുന്നത്.

പാര്‍ട്ടിക്കകത്തെ പ്രതിസന്ധികളിൽ തീരുമാനം വൈകാതെയുണ്ടാകും.താൻ പ്രത്യേക പാർട്ടി യോഗം വിളിക്കുന്നില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു.