ബാലഭാസ്കറിന്‍റെ മരണം: കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി ഇന്നെടുക്കും

കൊച്ചി: ബാലഭാസ്ക്കറിന്‍റെ അപകട മരണത്തിൽ ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് എടുക്കും. പൊന്നാനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസ്സിലെ ഡ്രൈവറായിരുന്ന അജി പള്ളിപ്പുറത്തെ അപകടം കണ്ടിരുന്നു.

ഡ്രൈവറുടെ സീറ്റിൽ അർജ്ജുൻ ആയിരുന്നുവെന്ന് ആദ്യം അന്വേഷണ സംഘത്തിന് മൊഴി നൽകിയത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അജിയാണ്. വാഹനമോടിച്ചത് ആരെന്ന് കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാന സാക്ഷിയായ അജിയിൽ നിന്ന് വിശദമായ മൊഴിയെടുക്കുന്നത്. രാവിലെ പത്തിന് ക്രൈം ബ്രാഞ്ച് ഓഫീസിലെത്താനാണ് അജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.