അര്‍ജന്റീന പൊരുതിത്തോറ്റു, ഫ്രാന്‍സ് 4-3ന് ക്വാര്‍ട്ടര്‍ ഫൈനലില്‍

കസാന്‍: മൂന്നിനെതിരെ നാലു ഗോളിന് കഴിഞ്ഞവര്‍ഷത്തെ റണ്ണറപ്പായ അര്‍ജന്റീനയെ തോല്പിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. വാശിയേറിയ മത്സരത്തില്‍ ഇരുടീമുകളും ഇഞ്ചിനിഞ്ചു വിട്ടുകൊടുക്കാതെയുള്ള മത്സരമായിരുന്നു. ആദ്യം വല ചലിപ്പിച്ചത് ഫ്രാന്‍സായിരുന്നു. അവരുടെ സ്റ്റാര്‍ സൈ്ട്രക്കര്‍ ഗ്രീസ്മാന്‍ പതിമൂന്നാം മിനിറ്റില്‍ ഗോള്‍ നേടി. 41 മിനിറ്റില്‍ അര്‍ജന്റീന തിരിച്ചടിച്ചു. ഡിമരിയോ ആണ് ഗോള്‍ തിരിച്ചടിച്ചത്. 48 മിനിറ്റില്‍ മെര്‍ക്കാഡോ അര്‍ജന്റീനയ്ക്കുവേണ്ടി 2-1 ലീഡ് നേടി. 57 മിനിറ്റില്‍ പവാര്‍ഡ് ഫ്രാന്‍സിനുവേണ്ടി 2-2 തുല്യത നേടി. 64മിനിറ്റില്‍ എംബാപ്പെ ഫ്രാന്‍സിനു വേണ്ടി 3-2 ആക്കി സ്‌കോര്‍ ഉയര്‍ത്തി. 68 മിനിറ്റില്‍ എംബാപ്പെ അതു 3-2 ആക്കി. എന്നാല്‍ ഇഞ്ചുറി ടൈം കഴിഞ്ഞ് മൂന്നുമിനിറ്റ് കഴിഞ്ഞപ്പോള്‍ അര്‍ജന്റീനയുടെ കുന്‍ അഗ്വെരെ ഒരു ഗോള്‍ അടിച്ച് അത് 4-3 ആക്കി ഉയര്‍ത്തി.

 • കറുപ്പന്‍ എംബാപ്പെ ഹീറോ
 • മെസ്സിയുടെ ടീമിനെ വീഴ്ത്തിയത് എംബാപ്പെ
 • ഫ്രാന്‍സിന്റെ കറുത്ത കുതിര
 • ആദ്യം ഫ്രാന്‍സിനുവേണ്ടി പതിമൂന്നാം മിനിറ്റില്‍ ഗോളടിച്ചത് ഗ്രീസ് മാന്‍അര്‍ജന്റീനയ്ക്കുവേണ്ടി 41 മിനിറ്റില്‍ ഗോള്‍ മടക്കിയത് ഡിമരിയ
 • ഒമ്പതാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ഫ്രികിക്ക് ക്രോസ്ബാറില്‍ തട്ടി നഷ്ടമായി അര്‍ജന്റീനയുടെ പിഴവ് മുതലാക്കി
 • അര്‍ജന്റീനയുടെ മാര്‍ക്കോസ് റോജോ, ടഗ്ലിയാഫിക്കോ എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ്‌
 • ഫ്രാന്‍സ് മൂന്നു ഗോള്‍ ശ്രമം നടത്തിയപ്പോള്‍ അര്‍ജന്റീന രണ്ട്.
 • പാസ് കൃത്യതയുടെ കാര്യത്തില്‍ അര്‍ജന്റീന-87 ശതമാനം, ഫ്രാന്‍സ്-80 ശതമാനം
 • അച്ചടക്കം- ബ്രസീല്‍ മൂന്ന് മഞ്ഞക്കാര്‍ഡ്, ഫ്രാന്‍സ് ഫൗളൊന്നും ചെയ്തില്ല
 • ഫ്രാന്‍സിനുവേണ്ടി രണ്ടാം ഗോള്‍ അടിച്ചത് പവാര്‍ഡ് (57 മിനിറ്റ്)
 • എംബാപ്പെയ്ക്ക് രണ്ടാംഗോള്‍
 • എംബാപ്പെയ്ക്ക് 68 മിനിറ്റില്‍ രണ്ടാംഗോള്‍
 • ഫ്രാന്‍സിന്റെ പവാര്‍ഡിനും മാറ്റിയൂഡിക്കും മഞ്ഞക്കാര്‍ഡ്‌