ഇന്ത്യക്ക് പാരയായി ചൈനയുടെ വൈദ്യുത കാന്തിക റോക്കറ്റ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് ഭീഷണിയായി വൈദ്യുത കാന്തിക റോക്കറ്റ് പീരങ്കി സാങ്കേതിക വിദ്യയാണ് ചൈന വികസിപ്പിച്ചെടുത്തു. ഇത്തരമൊരു സാങ്കേതിക വിദ്യ ഇതാദ്യമാണെന്ന് ചൈനീസ് സര്‍ക്കാര്‍ പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെടിമരുന്ന് ഉപയോഗിച്ചുള്ള പീരങ്കികള്‍ ഉയര്‍ന്ന സമതലങ്ങളില്‍ പരാജയപ്പെടാറുണ്ട്. എന്നാല്‍, ഇലക്ട്രോ മാഗ്‌നറ്റിക് പീരങ്കിയ്ക്ക് ഈ പ്രശ്‌നമില്ല. വെടിമരുന്നിന് പകരം വൈദ്യുത കാന്തിക ശക്തിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് ആയുധങ്ങള്‍ സുഗമമായി പറക്കുന്നതിനും കൃത്യലക്ഷ്യത്തില്‍ പതിക്കുന്നതിനും സഹായിക്കുന്നു. പരമ്പരാഗത പീരങ്കികളെ അപേക്ഷിച്ച് 200 കിലോമീറ്റര്‍ പരിധിയിലുള്ള എന്തിനേയും ഇതിന് ഉന്നം വ്‌യക്കാനാവും.

ഇന്ത്യന്‍ അതിര്‍ത്തിയിലുടനീളം ഇത് വിന്യസിക്കാനും സാധിക്കും. വൈദ്യുത കാന്തിക ശക്തി ഉപയോഗിച്ചുള്ള ഒരു റെയില്‍ ഗണും ചൈനയ്ക്ക് സ്വന്തമായുണ്ട്.
ഡോക് ലാം വിഷയം നയതന്ത്രതലത്തില്‍ പരിഹരിച്ചതായി വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞതിന് പിന്നാലെയാണ് ഈ വാര്‍ത്ത. ഡോക്‌ലാം വിഷയവും പരോക്ഷമായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.