ബിജെപിയില്‍ പുറത്താക്കാന്‍ പറഞ്ഞു,പുറത്താക്കിയില്ല,മു​തി​ർ​ന്ന നേ​താ​വ് യ​ശ്വ​ന്ത് സി​ൻ​ഹ ബി​ജെ​പി വി​ട്ടു.

പാ​റ്റ്ന: മു​തി​ർ​ന്ന നേ​താ​വും മു​ൻ ധ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന യ​ശ്വ​ന്ത് സി​ൻ​ഹ ബി​ജെ​പി വി​ട്ടു. പാ​റ്റ്ന​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ബി​ജെ​പി ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി സി​ൻ​ഹ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്നു ഞാ​ൻ ബി​ജെ​പി​യു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ക്കു​ന്നു. എ​ല്ലാ ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നും ഞാ​ൻ സ​ന്യാ​സം സ്വീ​ക​രി​ക്കു​ന്നു- ബി​ജെ​പി ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​ൻ​ഹ പ​റ​ഞ്ഞു. ബ​ജ​റ്റ് സ​മ്മേ​ള​നം ന​ട​ക്കാ​ത്ത​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​രി​ക്ക​ൽ പോ​ലും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്നും സി​ൻ​ഹ കു​റ്റ​പ്പ​ടു​ത്തി.

വാ​ജ്പേ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​രി​ൽ യ​ശ്വ​ന്ത് സി​ൻ​ഹ ധ​ന​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. നോ​ട്ട് നി​രോ​ധ​നം, ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ മോ​ദി​യു​ടെ സ്ഥിരം വി​മ​ർ​ശ​ക​നാ​യും സി​ൻ​ഹ മാ​റി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ജ​യ​ന്ത് സി​ൻ​ഹ മോ​ദി സ​ർ​ക്കാ​രി​ൽ അം​ഗ​മാ​ണ്.