കിമ്മുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നേ ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ട്രംപ്

ടോക്കിയോ: സിംഗപ്പൂരില്‍ കിം ജോംഗ് ഉന്നുമായി നടക്കുന്ന ഉച്ചകോടിക്കു മുന്‍പായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച്ച നടത്തും. ഉത്തരകൊറിയയുമായുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് താന്‍ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആബെ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ട്രംപും കിം ജോംഗ് ഉന്നുമായി നടക്കുന്ന ഉച്ചകോടി ജൂണ്‍ 12നെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ട്രംപ് ഉച്ചകോടിയില്‍ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ അടുത്ത ദിവസം തന്നെ ഇത് ട്രംപ് തിരുത്തി. കൂടിക്കാഴ്ച്ച നടക്കാനുള്ള സാധ്യതയുണ്ടെന്ന് ട്രംപ് അറിയിച്ചു.