: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി ഫ​ലം മേ​യ് മൂ​ന്നി​നു​ള്ളി​ൽ,ഈ ​മാ​സം 30 ന് ​പ​രീ​ക്ഷാ ബോ​ർ​ഡ് യോ​ഗം

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി ഫ​ലം മേ​യ് മൂ​ന്നി​നു​ള്ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നാ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൈ​ക്കൊ​ള്ളു​ന്ന​ത്. ഈ ​മാ​സം 23 ന് ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കും. മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ നി​ന്നു​മു​ള്ള ഫ​ല​ങ്ങ​ൾ ഡ​ബി​ൾ എ​ൻ​ട്രി ചെ​യ്യു​ന്നു. ആ​ദ്യ ത​വ​ണ മാ​ർ​ക്ക് എ​ൻ​ട്രി ചെ​യ്യു​ന്പോ​ൾ എ​ന്തെ​ങ്കി​ലും പി​ശ​കു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​നാ​ണ് ഡ​ബി​ൾ എ​ൻ​ട്രി ചെ​യ്യു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്കു​ക​ൾ പ​രീ​ക്ഷാ ഭ​വ​ൻ ഒ​രു ത​വ​ണ കൂ​ടി പ​രി​ശോ​ധി​ച്ച് കൃ​ത്യ​ത ഉ​റ​പ്പു വ​രു​ത്തും. തു​ട​ർ​ന്ന് ഏ​തെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക്ക് മാ​ർ​ക്ക് ഇ​ട്ട​ത് രേ​ഖ​പ്പെ​ടു​ത്താ​തെ വി​ട്ടു​പോ​യി​ട്ടു​ണ്ടോ എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ക്കും. ഇ​തി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​സ് മാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ രേ​ഖ​പ്പെ​ടു​ത്തു. ഇ​തി​നു ശേ​ഷം പ​രീ​ക്ഷാ ബോ​ർ​ഡ് ചേ​ർ​ന്ന് പ​രീ​ക്ഷാ​ഫ​ല​ത്തി​ന് അം​ഗീ​കാ​രം ന​ല്കും.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം 28 ഓ​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ അ​നു​ബ​ന്ധ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ 30 ന് ​പ​രീ​ക്ഷാ ബോ​ർ​ഡ് യോ​ഗം ചേ​രു​ക​യും മേ​യ് ര​ണ്ടി​ന് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്താ​ൻ ക​ഴി​യു​ക​യും ചെ​യ്യും. 30ന് ​പ​രീ​ക്ഷാ ബോ​ർ​ഡ് ചേ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മേ​യ് ര​ണ്ടി​ന് ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് മേ​യ് മൂ​ന്നി​ന് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്താ​നും നീ​ക്ക​മു​ണ്ട്.