താരപ്രഭയുടെ അഞ്ച് പതിറ്റാണ്ട്

അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാവസൗന്ദര്യമായി നിറഞ്ഞാടിയ ഇതിഹാസതാരകമായിരുന്നു ശ്രീദേവി. ഈ കാലയളവിൽ തമിഴ്, തെലുങ്ക് ,ഹിന്ദി, ഉർദു,ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. തന്റെ നാലാം വയസ്സിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980-കളിലാണ് ഒരു നായിക വേഷം ചെയ്തത്.

 

Image result for sridevi rare photos

1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് വിരമിച്ചു. 2013 -ഇൽ പദ്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു. പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇവർ ആദ്യമായി മലയാളം സിനിമയിലേക്ക് വന്നത്. മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു.

Image result for sridevi rare photos

2017 ഇൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാനമായി അഭിനയിച്ച സിനിമ. ദേവരാഗം, കുമാരസംഭവം, സത്യവാൻ സാവിത്രി അടക്കം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്.

Image result for sridevi rare photos

ശ്രീദേവി 1963 ആഗസ്റ്റ് 13 ന് തമിഴ് നാട്ടിലെ ശിവകാശിയിലാണ് ജനിച്ചത്. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ ആദ്യത്തെ പേര്. ശ്രീദേവിയുടെ മാതൃ ഭാഷ തമിഴാണ്. പിതാവ് അയ്യപ്പൻ ഒരു വക്കീലായിരുന്നു. മാതാവ് രാജേശ്വരി തെലുഗു സംസാരിക്കുന്നവരാണ്. ശ്രീലത എന്ന ഒരു സഹോദരിയുണ്ട്.

Image result for sridevi father mother

1967-ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാല താരമായിട്ടാണ് ശ്രീദേവി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ബാല താരമായി തന്നെ പിന്നീടും ചില തമിഴ് , തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നായിക നടിയായി അഭിനയിച്ചത് 1967-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത കമലഹാസൻ നായകനായി അഭിനയിച്ച മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ്.

Related image

ഇതിൽ പ്രമുഖ നടൻ രജനികാന്തും അഭിനയിച്ചിരുന്നു. അതിനു ശേഷം കമലാഹാസന്റെ നായികയായി ഒരു പാട് വിജയ ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻ നിര നായികയായിരുന്നു ശ്രീദേവി.

Image result for sridevi kamal haasan

ഈ സമയത്ത് തന്നെ ശ്രീദേവി തെലുങ്കിലും അഭിനയിച്ചു. തെലുങ്കിലും ഈ സമയത്ത് ധാരാളം വിജയ ചിത്രങ്ങൾ ശ്രീദേവി നൽകി.

Image result for sridevi amitabh bachchan1978-ൽ തന്റെ ആദ്യ ഉർദു-ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ഹിമ്മത്ത്വാല ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന ജിതേന്ദ്രയുമായി പിന്നീടും ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.

Image result for sridevi marriage photo

1986-ലെ നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980-കളിലെ ഒരു മുൻ നിര ബോളിവുഡ് നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയ ചരിത്രം 90-കളിൽ ആദ്യവും ശ്രീദേവി തുടർന്നു. 1992-ലെ ഖുദാ ഗവ, 1994-ലെ ലാഡ്‌ല, 1997-ലെ ജുദായി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു.

Image result for sridevi family

 

തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

Image result for sridevi english vinglish

1996 ജൂൺ 2-ന് ശ്രീദേവി പ്രമുഖ ഉർദു-ഹിന്ദി ചലച്ചിത്ര നിർമ്മാതാവായ ബോണി കപൂറിനെ വിവാഹം ചെയ്തു. ഇവർക്ക് ജാൻ‌വി, ഖുശി എന്നീ രണ്ട് പെൺ കുട്ടികളുണ്ട്.