സൗദിയില്‍ സന്ദര്‍ശന വിസയിലെത്തുന്ന വനിതകള്‍ക്കും വാഹനം ഓടിക്കാം

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്ന വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി നല്‍കുമെന്ന് ട്രാഫിക് ഡയറക്ടര്‍ അറിയിച്ചു. കാലാവധിയുള്ള വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്കുമാത്രമാണ് അനുമതി നല്‍കുക എന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. അടുത്തമാസം 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി പ്രാബല്യത്തില്‍ വരുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ട്രാഫിക്ക് ഡയറക്ടറേറ്റ് അറിയിച്ചു.

സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയിലെത്തുന്ന വിദേശ വനിതകള്‍ക്ക് ഒരു വര്‍ഷം വരെ വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി നല്‍കും. വാഹനം ഓടിക്കാന്‍ അനുമതി നല്‍കുന്നത് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിക്കിന്ന അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉടമകള്‍ക്കാണ്.

ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടിണ്ട്. ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്നുതത്തെ ലൈസന്‍സ് വിതരണം ചെയ്യും. അമേരിക്ക, ജി.സി.സി. രാഷ്ട്രങ്ങള്‍, യൂറേപ്പ് എന്നിവിടങ്ങളില്‍ നിന്ന് ലൈസന്‍സ് നേടിയവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ബാധകമാണ്.