സരിത എസ് നായര്‍ തമിഴ് രാഷ്ട്രീയത്തിലേക്ക്; സരിതയെ സ്വീകരിച്ച് ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’

ചെന്നൈ: സോളാര്‍ കേസിലൂടെ കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച സരിത എസ് നായര്‍ തമിഴ് രാഷ്ട്രീയത്തില്‍ സജീവമാകുന്നു ആര്‍കെ നഗര്‍ എംഎല്‍എയായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തിലാണ് സരിത ചേരുക. ഇക്കാര്യം പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ കെ.ടി. പച്ചമാലിനെ സരിത അറിയിച്ചു.

ഇക്കാര്യംപാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാമെന്നും അന്തിമ തീരുമാനം അവിടെ നിന്നാണുണ്ടാകുകയെന്നും അണ്ണാഡിഎംകെ എംഎല്‍എ കൂടിയായ പച്ചമാല്‍ വ്യക്തമാക്കി. കന്യാകുമാരി എംഎല്‍എയായ ഇദ്ദേഹം ദിനകരന്‍ പക്ഷത്താണ്. മുന്‍ മന്ത്രി കൂടിയാമാണ് പച്ചമാല്‍.

നാഗര്‍കോവില്‍ തമ്മത്തുകോണത്തു വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്.
സോളര്‍ കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം സരിത പ്രവര്‍ത്തനമേഖല തമിഴ്‌നാട്ടിലേക്കു മാറ്റിയിരുന്നു. കന്യാകുമാരി തക്കലയില്‍ ചെറുകിട വ്യവസായം ആരംഭിക്കാനായിരുന്നു ശ്രമം.

ഈ സാഹചര്യത്തിലാണു സരിത രാഷ്ട്രീയത്തിലേക്കു ചുവടു മാറുന്നത്. ഡിഎംകെയില്‍ നിന്നു തെറ്റിപ്പിരിഞ്ഞ ദിനകരന്‍ 2018 മാര്‍ച്ച് 15നാണു പുതിയ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിച്ചത്.