വില്ലനായി സുഡാനി വീണ്ടും മലയാളത്തിലേക്ക്

 

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്.  വില്ലന്‍ വേഷമായിരിക്കും പുതിയ സിനിമയില്‍ സാമുവലിന്റെ വേഷമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാര്‍ത്ഥസാരഥിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.  പര്‍പ്പിള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.  ഇതൊരു ക്യാമ്പസ് ചിത്രമായിരിക്കും.  വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.