ഏത് മുഖക്കുരുവിനേയും മാറ്റാന്‍ പഴത്തോല്‍

മുഖക്കുരു ഉണ്ടാക്കുന്ന പ്രശ്‌നം എത്രയെന്ന് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. മുഖക്കുരുവില്‍ നിന്നും രക്ഷനേടാന്‍ പല വിധത്തിലുള്ള മരുന്നുകളും നാട്ടു വഴികളും പരീക്ഷിച്ച് മടുത്തവര്‍ക്ക് ആശ്വാസം പകരുന്നതാണ് പഴത്തോല്‍. പഴം കഴിച്ച് പഴത്തോല്‍ കളയുന്ന സ്വഭാവമാണ് നമ്മുടേത്. എന്നാല്‍ ഇനി മുതല്‍ പഴത്തോല്‍ കളയേണ്ട ആവശ്യമില്ല

എത്ര വലിയ മാറാത്ത മുഖക്കുരുവിനേയും മാറ്റാന്‍ പഴത്തോല്‍ കൊണ്ട് കഴിയും. സൗന്ദര്യസംരക്ഷണത്തില്‍ പഴത്തോല്‍ നല്‍കുന്ന ഗുണം മറ്റൊന്നിനും നല്‍കാന്‍ കഴിയില്ല. എന്തൊക്കെ ഗുണങ്ങളാണ് പഴത്തോല്‍ കൊണ്ട് മുഖത്ത് തേച്ചാല്‍ ലഭിയ്ക്കുന്നത് എന്ന് നോക്കാം.

മുഖക്കുരു മാറ്റുന്നു

മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ ദിവസവും രണ്ട് നേരം പഴത്തോല്‍ മുഖക്കുരുവിന് മുകളില്‍ തേയ്ക്കുക. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യുമ്പോള്‍ മുഖക്കുരു ഇല്ലാതാവും.
മുഖക്കുരു പാട് പോവുന്നു

മുഖക്കുരു ഇല്ലാതായാലും മുഖക്കുരുവിന്റെ പാട് ഇല്ലാതാക്കാന്‍ പ്രയാസമായിരിക്കും. അതിനായി പഴത്തോലില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക.

മുഖത്തിന് നിറം

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്‍പിലാണ് പഴത്തോല്‍. പഴത്തോലിനകത്തെ മാംസളമായ ഭാഗം എടുത്ത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അതിനു ശേഷം പത്ത് മിനിട്ടോളം മസ്സാജ് ചെയ്യുക. ഇത് മുഖത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിറം നല്‍കുന്നു.

ചര്‍മ്മം മൃദുലമാക്കുന്നു

ചര്‍മ്മം മൃദുലമാക്കുന്നതിനും പഴത്തോലിന് കഴിയുന്നു. രാത്രി കിടക്കാന്‍ പോകുമ്പോള്‍ പഴത്തോല്‍ അരച്ചെടുത്ത് പേസ്റ്റാക്കി മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. രാവിലെ എഴുന്നേറ്റ് കഴുകിക്കളയാം.

അരിമ്പാറ ഇല്ലാതാക്കാന്‍

അരിമ്പാറ ഇല്ലാതാക്കാനും പഴത്തോല്‍ തന്നെ മുന്നില്‍. പഴത്തോല്‍ ചെറിയ കഷ്ണമാക്കി അരിമ്പാറയ്ക്ക് മുകളില്‍ വെച്ച് ബാന്‍ഡേജ് കൊണ്ട് ഒട്ടിയ്ക്കുക. ഇത് ഒരു ദിവസത്തിനു ശേഷം എടുത്ത് മാറ്റാം. രണ്ട് മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അരിമ്പാറ മാറുന്നു.

സോറിയാസിസ് മാറാന്‍

സോറിയാസിസ് മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. സോറിയാസിസ് ബാധിച്ച ചര്‍മ്മ പ്രദേശത്ത് പഴത്തോല്‍ കൊണ്ട് ഉരസിയാല്‍ മതി. ഇത് സോറിയാസിസിനെ പ്രതിരോധിയ്ക്കും.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ മറ്റു പല കാരണങ്ങള്‍ കൊണ്ടും ആകാം. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും പഴത്തോല്‍ മതി.
പല്ലിന് തിളക്കം കൂട്ടാന്‍

പല്ലിന് തിളക്കം നല്‍കാന്‍ പഴത്തോല്‍ ഉപയോഗിച്ച് പല്ല് തേച്ചാല്‍ മതി. എന്നും രാവിലെ പഴത്തോല്‍ കൊണ്ട് പല്ലിനു മുകളില്‍ തേയ്ക്കുക.

വേദന മാറ്റാന്‍

വേദന മാറ്റാന്‍ ഏറ്റവും പറ്റിയ വേദനസംഹാരിയാണ് പഴത്തോല്‍. വേദനയുള്ള ഭാഗത്ത് പഴത്തോല്‍ വെച്ച് മസ്സാജ് ചെയ്താല്‍ മതി വേദന മാറും.
തടി കുറയ്ക്കാനും പഴത്തോല്‍?

സൗന്ദര്യം എന്നു പറയുന്നത് മുഖത്ത് മാത്രമല്ല ശരീരത്തിന്റെ മൊത്തം ഭാഗത്തെയും സൗന്ദര്യമായി തന്നെയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെയാണ് തടി കൂടുമ്പോള്‍ നമ്മള്‍ വേവലാതി പെടുന്നതും.

പൊട്ടാസ്യം കൂടുതല്‍

പഴത്തില്‍ അടങ്ങിയതിനേക്കാള്‍ പൊട്ടാസ്യമാണ് പഴത്തോലില്‍ ഉള്ളത്. അതുകൊണ്ട് തന്നെ പഴം കഴിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരോഗ്യമാണ് പഴത്തോല്‍ കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നത്.

കലോറി കുറവ്

കലോറിയാണ് നമ്മുടെ ശരീരത്തെ തടിപ്പിക്കുന്നത്. കലോറി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പഴത്തോല്‍. അതുകൊണ്ട് തന്നെ പഴത്തോലിന്റെ ഉപയോഗം തടി കുറയ്ക്കുന്നു.

കണ്ണിനടിയിലെ കറുപ്പകറ്റാന്‍

കണ്ണിനടിയിലെ കറുപ്പകറ്റാനും പഴത്തോല്‍ തന്നെ ധാരാളം. പഴത്തോല്‍ ചെറിയ കഷ്ണമാക്കി കണ്ണിനടിയില്‍ വെച്ചാല്‍ സൗന്ദര്യപ്രശ്‌നത്തിന്റെ പ്രധാന വില്ലനായ കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാവുന്നു.

Loading...