താങ്കള്‍ ഫെമിനിസ്റ്റാണോ’ റിമ ചോദിച്ചു; പുഞ്ചിരിയോടെ മറുപടി നല്‍കി മുഖ്യമന്ത്രി

താങ്കള്‍ ഫെമിസ്റ്റാണോ എന്ന നടി റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന നാം മുന്നോട്ട് എന്ന ചാനല്‍ പരിപാടിക്കിടെയായിരുന്നു റിമയുടെ ചോദ്യം. എം.എല്‍.എ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരിക.

‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതേ’ എന്നൊരു തത്വശാസ്ത്രം ഇവിടെ ഉണ്ടായിരുന്നതാണ്. ഇവിടെ ഏത് പക്ഷം എന്നൊരു നിലപാടില്ല. നമ്മുടെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും സഹോദരങ്ങളായിട്ട് ജീവിക്കാന്‍ കഴിയണം. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ സ്ത്രീയ്ക്കുള്ള എല്ലാ അവകാശങ്ങളും അനുവദിച്ച് കിട്ടണം. നമ്മുടെ നാടിന്റെ അനുഭവത്തില്‍ രണ്ടും രണ്ടാണ്. സ്ത്രീയ്ക്കുമേല്‍ പുരുഷനോ പുരുഷനുമേല്‍ സ്ത്രീയ്ക്കോ ആധിപത്യം ഉണ്ടാവാന്‍ പാടില്ല തുല്ല്യത ഉണ്ടാവണം. കേരളത്തെ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും സംസ്ഥാനത്ത് വനിതാനയം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട്’ ഡിസംബര്‍ 31 ന് ആണ് തുടങ്ങിയത്. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.

Loading...