മാണി മഹാനല്ല; കെ എം മാണിക്ക് മറുപടിയുമായി റവന്യു മന്ത്രി

കണ്ണൂര്‍: മഹാന്മാര്‍ നയിച്ച സിപിഐ ഇപ്പോള്‍ ശവക്കുഴിയിലാണെന്ന കെ.എം മാണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖന്‍. മാണിക്ക് മഹാന്മാര്‍ ആരാണെന്നറിയാത്തതിന്റെ പ്രശ്‌നമാണെന്നും, മാണി മഹാനല്ലെന്നുമായിരുന്നു പ്രതികരണം. തല്‍ക്കാലം രക്ഷപ്പെട്ടു പോവുന്ന സന്തോഷത്തില്‍ മാണിക്ക് എന്തും പറയാം. ഇന്നത്തെ സാഹചര്യത്തില്‍ ഒറ്റയ്ക്ക് നിന്നാല്‍ ഒരു കക്ഷിക്കും ഒന്നും നേടാനാവില്ലെന്നും ഇ ചന്ദ്രശേഖരന്‍ കണ്ണൂരില്‍ പരഞ്ഞു. കെ എം മാണിയെ അയാള്‍ എന്നു വിളിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

Loading...