‘ലോഹ’ത്തിനുശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്നു

 

രഞ്ജിത്തിന്റെ സംവിധാനത്തില്‍ മേഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 14ന് ലണ്ടനില്‍ ആരംഭിക്കും. ലോഹത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മറ്റൊരു പ്രധാന കഥാപാത്രത്തില്‍ അരുന്ധതി നാശ് എത്തുന്നുണ്ട്. പുത്തന്‍പണത്തിനു ശേഷമുള്ള രഞ്ജിത്ത് പ്രോജക്ടില്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ നായകനാവുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ലണ്ടന്‍ പ്രധാന ലൊക്കേഷനാവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിതാരമായി എത്തുമെന്നായിരുന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്.എന്നാല്‍ പിന്നീട് ഒരു മുഴുനീള മോഹന്‍ലാല്‍ ചിത്രത്തിലേക്ക് രഞ്ജിത്ത് എത്തുകയായിരുന്നു.

അരുന്ധതി നാശ് മറ്റൊരു പ്രധാന കഥാപാത്രത്തിലെത്തുന്ന ഈ ചിത്രത്തില്‍ കോമള്‍ ശര്‍മ്മ, നിരഞ്ജന്‍, കനിഹ, ടിനി ടോം, സിദ്ദിഖ്, സുരേഷ് കൃഷ്ണ, ബൈജു എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ എന്നിവരാണ് വ്യത്യസ്ത കഥാപാത്രങ്ങളില്‍ ചിത്രത്തില്‍ എത്തുന്നത് . ചിത്രത്തിന് മോഹന്‍ലാല്‍ 45 ദിവസത്തെ ഡേറ്റാണ് നല്‍കിയിരിക്കുന്നത്. എഡിറ്റിംഗ് പ്രശാന്ത് നാരായണനും സംഗീതം വിനു തോമസും ഛായാഗ്രഹണം അഴകപ്പനുമാണ് നിര്‍വ്വഹിക്കുന്നത്.