കോണ്‍ഗ്രസ് അദ്യക്ഷ പദവി ഉടന്‍ ഏറ്റെടുക്കും, നോട്ട്‌നിരോധനം ദുരന്തമായിരുന്നു- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജി.എസ്.ടിയും മഹാദുരന്തങ്ങളായിരുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നവംബര്‍ എട്ട് ഇന്ത്യക്ക് ദുഃഖദിനമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവി ഉടന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വികാരം മനസ്സിലാക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന പ്രധാനമന്ത്രി അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ എട്ടിന് എന്തിന്റെ ആഘോക്ഷമാണ് സര്‍ക്കാര്‍ നടത്താനൊരുങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചു.

Loading...