പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണിയും കൈകോര്‍ത്തു; ആദ്യ ചിത്രം 9, പ്രതീക്ഷയില്‍ ആരാധകര്‍

കൊച്ചി: പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘9’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പൃഥ്വിരാജ് തന്നെയാണ് വിവരം ഫെയ്സ്ബുക്ക് വഴി പങ്കുവെച്ചത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ വൈകാതെ പരിചയപ്പെടുത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് സിനിമാസില്‍ നിന്നും മാറി പുതിയ പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ച പൃഥ്വിരാജ് സോണി പിക്ച്ചേഴ്സുമായി ഒന്നിക്കുന്ന വിവരം നേരത്തെ തന്നെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുവഴി അറിയിച്ചിരുന്നു. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത് എന്നതും ഈ പുതിയ കുട്ടായ്മയുടെ ഏറ്റവുംവലിയ സവിശേഷതയാണ്.