അല്ലു അര്‍ജുന്റെ ഭാഗ്യ നായിക ജൂനിയര്‍ എന്‍ടിആറിന്റെ നായികയാകുന്നു

ത്രിവിക്രമന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി പൂജ ഹെഗ്‌ഡെ എത്തുന്നു. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ജഗപതി ബാബു, നാഗ ബാബു എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ എസ്.എസ് തമന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഒപ്പം തെലുങ്ക് സംവിധായകന്‍ രാധാകൃഷ്ണ കുമാര്‍ ഒരുക്കുന്ന പ്രഭാസ് നായകനാകുന്ന ചിത്രത്തിലും പൂജ ഹെഗ്‌ഡെയാണ് നായിക. അല്ലു അര്‍ജുന്‍ ചിത്രം ഡി.ജെയിലാണ് പൂജ അവസാനമായി അഭിനയിച്ചത്. കൂടാതെ മഹേഷ് ബാബുവിന്റെ 25-ാമത്തെ ചിത്രത്തിലും പൂജയായിരിക്കും നായിക.