പാക് വെടിവയ്പ്പില്‍ ഒരു ജവാന്കൂടി വീരമൃത്യു; മരിച്ചവരുടെ എണ്ണം 11

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 11 ആയി. പാക്ക് ആക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിലെ മാങ്കോക്കില്‍ വെച്ച് വെടിയേറ്റ് ചികില്‍സയിലായിരുന്ന ജവാന്‍ സി.കെ. റോയിയാണ് മരണത്തിനു കീഴടങ്ങിയത്. പാക്ക് വെടിവെപ്പില്‍ പരുക്കേറ്റ ഇയാള്‍ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

വ്യാഴാഴ്ച ഒരു ബിഎസ്എഫ് ജവാനും പെണ്‍കുട്ടിയുമാണ് പാക്ക് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. വെള്ളിയും ശനിയും നാലു പേര്‍ വീതവും മരിച്ചു. ഇതില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്നു. ശനിയാഴ്ചത്തെ ആക്രമണങ്ങളില്‍ 16 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കനത്ത വെടിവയ്പിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ആയിരത്തോളം പേരെ കുടിയൊഴിപ്പക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ആര്‍എസ് പുര, അമിയ, റാംഗര്‍ എന്നീ മേഖലകളിലാണ് പാക്കിസ്ഥാന്‍ ദിവസങ്ങളായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നത്.

Loading...