മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് നിതീഷ്‌കുമാര്‍

പാറ്റ്‌ന: മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും ജനദാതള്‍ യു നേതാവുമായ നിതീഷ് കുമാര്‍.  എത്ര പേര്‍ക്ക് നോട്ട് നിരോധനത്തിന്റെ പ്രയോജനം കിട്ടിയെന്ന് പരിശോധിക്കണം.  നോട്ട് നിരോധന കാലത്ത് സമ്പന്നര്‍ക്ക് പണം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റാന്‍ ബാങ്കുകള്‍ സഹായം നല്‍കിയെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

ചെറിയ തുക വായ്പയെടുക്കുന്നവരില്‍ നിന്ന് പണം തിരിച്ച് പിടിക്കുന്ന ബാങ്കുകള്‍ വന്‍കിടക്കാരുടെ വായ്പകള്‍ തിരിച്ച് പിടിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുകയാണെന്നും നീതിഷ് കുമാര്‍ വിമര്‍ശിച്ചു. ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിതീഷ് കുമാര്‍ നോട്ട് നിരോധനത്തെ വിമര്‍ശിച്ചത്.