പരിക്കിനെ തുടര്‍ന്ന് ബ്രസീല്‍ പരിശീലന ക്യാമ്പില്‍ നിന്നും നെയ്മര്‍ വിട്ടുനില്‍ക്കുന്നു

ലണ്ടന്‍: പരിക്കിനെ തുടര്‍ന്ന് ലോകകപ്പിനായി പരിശീലനം നടത്തുന്ന ബ്രസീല്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം നെയ്മര്‍ വിട്ടുനിന്നു. ദേശീയ ടീമിനൊപ്പമുള്ള പരിശീലനത്തിലൂടെ ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ലെന്ന് നെയ്മര്‍ പറഞ്ഞു. ലോകകപ്പ് തുടങ്ങുമ്പോഴേക്കും പൂര്‍ണ ആരോഗ്യവനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നെയ്മര്‍ അറിയിച്ചു.

ഞായറാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഉണ്ടാകില്ലെന്നാണ് സൂചന. മിഡ്ഫീല്‍ഡര്‍ റെനാറ്റോ ഓഗസ്‌റ്റോ വലത് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ക്രൊയേഷ്യക്കെതിരെ കളിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന്റെ ട്രെയിനിങ് സെന്ററിലാണ് ബ്രസീല്‍ ദേശീയ ടീം പരിശീലനം നടത്തിവരുന്നത്.