പ്രിയദര്‍ശന്‍ സിനിമയ്ക്ക് സംവിധാന സഹായിയായി മേജര്‍ രവി

പ്രിയദര്‍ശന്റെ പുതുചിത്രമായ മരക്കാര്‍- അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് സംവിധാന സഹായിയായി മേജര്‍ രവി എത്തുന്നു. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. ഇത് കൂടാതെ മോഹന്‍ലാലിനെ നായകനാക്കി വീണ്ടും സിനിമ ഒരുക്കുന്നു മേജര്‍ രവി. ആറാം തമ്പുരാനെ പോലൊരു ചിത്രമാണ് മനസ്സിലുള്ളതെന്ന് മേജര്‍ രവി പറഞ്ഞു.

‘പ്രിയേട്ടന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറില്‍ ഞാന്‍ സംവിധാനസഹായിയായി എത്തുന്നു. എന്റെ ഗുരു കൂടിയാണ് പ്രിയേട്ടന്‍. ഇതിന് ശേഷമാകും മോഹന്‍ലാല്‍ പ്രോജക്ട് ആരംഭിക്കുന്നത്. നാടന്‍ ചിത്രമാകും ഇത്തവണ സംഭവിക്കുക. ആറാം തമ്പുരാന്‍ പോലൊരു ചിത്രമാണ് മനസ്സില്‍. ഒന്നുരണ്ട് കഥകള്‍ മനസ്സിലുണ്ട്’ എന്നാണ് മേജര്‍ രവി പറഞ്ഞത്.