മോദിക്ക് പ്രധാനമന്ത്രിയെന്ന ‘ഈഗോ’: അണ്ണാ ഹസാരെ

മുംബൈ: നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയെന്ന ഈഗോ ആണെന്ന് നേതാവ് അണ്ണാ ഹസാരെയുടെ ആരോപണം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ താന്‍ അയച്ച 30 കത്തുകള്‍ക്ക് മോദി മറുപടി തന്നിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് കാരണം ഈ ഈഗോ ആണെന്ന് ഹസാരെ പറഞ്ഞു.

മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ അട്പാഡിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 23 ന് ന്യൂഡല്‍ഹിയില്‍ ഹസാരെ തുടങ്ങാനിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് മുന്നോടിയായി നടന്ന റാലിയിലാണ് ഈ പരാമര്‍ശം. മുമ്പങ്ങുമില്ലാത്ത പിന്തുണയാണ് റാലിക്ക് ലഭിച്ചത്. ഇത് സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്.

ജന്‍ലോക്പാലിന് വേണ്ടി നടത്തിയപോലുള്ള പ്രക്ഷോഭം കര്‍ഷര്‍ക്കു വേണ്ടിയും വേണമെന്ന് വിശ്വസിക്കുന്നതായി ഹസാരെ പറഞ്ഞു.

Loading...