പ്രധാനമന്ത്രി ചൈനയിലേക്ക് പുറപ്പെട്ടു; ഷി ചിൻപിങ്ങുമായി ഇന്ന് കൂടിക്കാഴ്ച

ഡല്‍ഹി: ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ രണ്ട് ദിവസത്തെ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയോടെ ചൈനയിൽ എത്തും. പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര തിരിച്ചു. ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി അദ്ദേഹം ചര്‍ച്ച നടത്തും.

ദോക്ലാം സംഘര്‍ഷത്തെ തുടര്‍ന്ന് വഷളായ ബന്ധം പഴയ നിലയിലാക്കുന്നതിന് ഇരുരാജ്യങ്ങളും സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയാണ് നേതാക്കളുടെ കൂടിക്കാഴ്ച്ച. കഴിഞ്ഞ മാസം വൂഹാനില്‍ ഇരുവരും അനൗദ്യോഗികമായിചര്‍ച്ച നടത്തിയിരുന്നു.

എസ്‍സിഒ അംഗങ്ങളിൽ ഇന്ത്യ മാത്രമാണു ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ എതിർക്കുന്നത്. 2001ൽ ആണ് ആറു രാഷ്ട്രങ്ങൾ എസ്‍സിഒയ്ക്കു രൂപം നൽകിയത്. ചൈന, റഷ്യ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നിവരാണ് ആദ്യ അംഗങ്ങൾ. ഈ കൂടിക്കാഴ്ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്ന് ഇരുനേതാക്കളും ഇന്ന് പരിശോധിക്കും. ഭീകരതക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന് ഷാങ്ഹായ് ഉച്ചകോടി വേദിയാകും.