എല്ലാം മറന്നു; മഞ്ജുവിന്റെ വീട്ടില്‍ ദിലീപ് എത്തി; കൂടെ മീനാക്ഷിയും

തൃശൂര്‍: പിതാവിന്റെ മരണത്തില്‍ നടി മഞ്ജുവാര്യറേയും കുടുംബത്തേയും ആശ്വസിപ്പിക്കാന്‍ നടന്‍ ദിലീപും മകളും വീട്ടിലെത്തി. തൃശൂരിലെ പുള്ളിലെ വീട്ടില്‍ ഒരു മണിക്കൂറോളം ചിലവഴിച്ചാണ് ഇരുവരും മടങ്ങിയത്. മഞ്ജുവിന്റെ സഹോദരന്‍ മധുവാര്യരേയും കുടുംബാംഗങ്ങളേയും ദിലീപ് ആശ്വസിപ്പിച്ചു.

ഇന്നലെ ഉച്ചയോടെയാണ് മാധവന്‍ വാര്യര്‍ അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ കാലം ചികിത്സയിലായിരുന്നു. ഭാര്യ ഗിരിജ അര്‍ബുദ രോഗത്തെ അതിജീവിച്ചവരാണ്.

കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ല്‍ വിവാഹിതരായ അവര്‍ 2015-ലാണ് വിവാഹ മോചിതരായത്. പിന്നീടാണ് നടി കാവ്യമാധവനുമായി ദിലീപിന്റെ വിവാഹം നടക്കുന്നത്. വലിയ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനാകുകയും മഞ്ജു ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുകയും ചെയ്തത് ഇരുവരേയും വീണ്ടും രണ്ടു ചേരികളിലാക്കിയിരുന്നു. എങ്കിലും പിതാവിന്റെ മരണത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ദിലീപും മീനാക്ഷിയും എത്തുകയായിരുന്നു.