മക്ക സ്‌ഫോടനകകേസില്‍ മുഴുവന്‍ പ്രതികളേയും കുറ്റവിമുക്തനാക്കി കോടതി വിധി; പിന്നാലെ അമ്പരപ്പിച്ച് ജഡ്ജിയുട രാജിയും

ഹൈ​ദ​രാ​ബാ​ദ്: മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സി​ൽ വി​ധി പ​റ​ഞ്ഞ എ​ൻ​ഐ​എ കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ര​വീ​ന്ദ​ർ റെ​ഡ്ഡി രാ​ജി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു വി​ധി പ​റ​ഞ്ഞു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് അ​ദ്ദേ​ഹം രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

വി​ധി പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ജ​ഡ്ജി അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യും പി​ന്നീ​ട് ആ​ന്ധ്രാ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു രാ​ജി സ​മ​ർ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു ഹൈ​ദ​രാ​ബാ​ദ് എ​ൻ​ഐ​എ കോ​ട​തി​യാ​ണു വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യ സ്വാ​മി അ​സീ​മാ​ന​ന്ദ ഉ​ൾ​പ്പ​ടെ അ​ഞ്ച് പ്ര​തി​ക​ളാ​ണ് കു​റ്റ​വി​മു​ക്ത​രാ​യ​ത്. തെ​ളി​വി​ല്ലെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രേ എ​ൻ​ഐ​എ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

പ​തി​നൊ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഹൈ​ദ​രാ​ബാ​ദി​ലെ ചാ​ർ​മി​നാ​റി​ന​ടു​ത്തു മ​ക്ക മ​സ്ജി​ദി​ൽ വെ​ള്ളി​യാ​ഴ്ച ന​മ​സ്ക്കാ​ര​ത്തി​നി​ടെ​യാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സ്ഫോ​ട​നം ന​ട​ന്ന​ത്. സ്ഫോ​ട​ന​ത്തി​ൽ ഒ​ൻ​പ​തു പേ​ർ മ​രി​ക്കു​ക​യും 58 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​സ് ലോ​ക്ക​ൽ പോ​ലീ​സാ​ണ് ആ​ദ്യം അ​ന്വേ​ഷി​ച്ച​ത്. പി​ന്നീ​ട് കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്തു.

ല​ഷ്ക​ർ ഇ ​തോ​യ്ബ പോ​ലു​ള്ള ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ പ​ങ്ക് ആ​ദ്യം സം​ശ​യി​ച്ച സി​ബി​ഐ പി​ന്നീ​ട് സ്വാ​മി അ​സീ​മാ​ന​ന്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഭി​ന​വ് ഭാ​ര​ത് എ​ന്ന ഹി​ന്ദു തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​ണ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ലെ​ന്നു ക​ണ്ടെ​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.