ലി​ഗ​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ല; ത​ല​യ​റ്റ​തു പ​ട്ടി ക​ടി​ച്ചാ​വാ​മെ​ന്നു പോ​ലീ​സ്

ലിഗയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലന്നും. മരണകാരണം വിഷം ഉള്ളിൽ ചെന്നതാകാമെന്ന സംശയമുണ്ടെന്നും പൊലീസ്.

മൃതദേഹം കാണാതായ വിദേശ വനിത ലിഗയുടോതാണോ എന്ന് സ്ഥിരീകരിക്കുന്ന ഡി എ‍ൻ എ ഫലം ഇന്ന് ലഭിക്കും അതേസമയം സർക്കാർ ലിഗയുടെ കുടുംബത്തിന് അഞ്ച് ലക്ഷംരൂപ നൽകൻ തീരുമാനിച്ചു .

തിരുവനന്തപുരത്തെ പനത്തുറയിൽ കണ്ടെത്തിയ മൃതദേഹം ലീഗയുടേതാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസെങ്കിലും ഇന്ന് ലഭിക്കുന്ന ഡി എൻ എ പരിശോധനാനയിലൂടെ മാത്രമെ അന്തിമ തീരുമാനത്തിലെത്തു.

എന്നാൽ ലിഗയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന സംശയത്തിലാണ് പൊലീസ്. ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലെന്നും. എല്ലുകളും മറ്റും യഥാസ്ഥാനത്താണെന്നും മരണകാരണം വിഷം ഉള്ളിൽ ചെന്നതാകാമെന്ന സംശയത്തിലുമാണ് പൊലീസ്.

മൃതദേഹം പഴകിയപ്പോൾ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയിൽ കണ്ടെത്തിയത്. എന്നാൽ പോസ്റ്റ് മാർട്ടം റിപ്പോർട്ടും ആന്തരിക അവയവങ്ങളുടെ ഭാഗങ്ങളുടെ പരിശോധനാഫലവും ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയുമെന്നും പൊലീസ് അറിയിച്ചു.

അന്വഷണ ഉദ്യോഗസ്ഥനായി െഐ ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയെന്നും മൃതദേഹം ലിഗയുടേതാകാം എന്ന നിഗമനത്തിൽ അന്വേഷണം നടത്തുന്ന പൊലീസ് കോലപാതകമടക്കം എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഡി ജി പി പറഞ്ഞു.

അതേസമയം മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നൽകുമെന്നും.

ലിഗയുടെ സഹോദരി ഇൽസിക്ക് തുക കൈമാറുമെന്നും അദ്ധേഹം അറിയിച്ചു.