നിര്‍ത്തിയിട്ട ബസ് പിന്നിലേക്കെടുക്കവെ അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

 

കൊച്ചി: സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ട ബസ് പുറകോട്ടെടുക്കവെ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. എറണാകുളം തൃക്കാക്കരയിലാണ് സംഭവം. അലുവ സ്വദേശി സാമുവല്‍(51) ആണ് മരിച്ചത്. പിന്നിലേക്കെടുത്ത ബസിനടിയില്‍ പെടുകയായിരുന്നു സാമുവല്‍.